കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത് നവകേരള സൃഷ്ടി ലക്ഷ്യം വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുനാൾ വിദ്യാർത്ഥികളാകുന്നു. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനും പഠിക്കാനുമായാണ് കോഴിക്കോട് കുന്ദമംഗലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.കെ) നടക്കുന്ന 'റീഇമാജിനിംഗ് കേരളം" ശില്പശാലയിൽ മന്ത്രിമാരെത്തുന്നത്.
മാദ്ധ്യമങ്ങളോടുള്ള സമീപനം, ഭരണനിർവഹണ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭരണകാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോജനം, മന്ത്രിമാർ പുലർത്തേണ്ട ജാഗ്രതകൾ, ധനകാര്യമാനേജ്മെന്റ്, വികസന കാഴ്ചപ്പാടുകൾ, പദ്ധതികളുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. ......
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ.......

കൊച്ചി: മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളോട് പൊലീസ് ഉദ്യോഗസ്ഥർ എങ്ങനെ ഇടപഴകണമെന്ന് വ്യക്തമാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) ഔദ്യോഗികമായി വിജ്ഞാപനം ചെയ്യാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ പൊലീസ് കേഡറ്റുകൾക്കും സേനയിലുള്ള ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന സിലബസിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
പശ്ചാത്തലം: മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളോട് പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ പെരുമാറുന്നതിൽ ഏകീകൃതമായ ഒരു പ്രോട്ടോക്കോൾ ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചാണ് കോടതി ഇടപെടൽ.
കൂട്ടായ്മയും രൂപീകരണവും: സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കെൽസ (KeLSA), വിക്ടിം റൈറ്റ്സ് സെന്റർ തുടങ്ങിയ വിവിധ ഏജൻസികളുമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് സമഗ്രമായ എസ്.ഒ.പി തയ്യാറാക്കിയത്.
വ്യാപനം: വിജ്ഞാപനത്തിന് ശേഷം ഈ മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (SHO) കൈമാറണം.
പരിശീലനം: ഉദ്യോഗസ്ഥർക്ക് നിയമപരവും സംവേദനക്ഷമവുമായ സമീപനം ഉറപ്പാക്കാൻ കേരള പൊലീസ് അക്കാദമിയുടെ പരിശീലന പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്തും.
"മാനസികാരോഗ്യ നിയമം, 2017 (Mental Healthcare Act) പ്രകാരം പൊലീസിന് നിർണായക ചുമതലകളാണുള്ളത്. ......
ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ വീഴ്ച മൂലമുണ്ടാകുന്ന കാലതാമസത്തിനും പിഴകൾക്കും ഹോംബയർമാരെയും പുതിയ റിസൊല്യൂഷൻ അപേക്ഷകരെയും ഉത്തരവാദികളാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കോ (BCI) സംസ്ഥാന ബാർ കൗൺസിലുകൾക്കോ നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമബിരുദം നേടിയ ഒരാൾ അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷം മാത്രമാണ് ബാർ കൗൺസിലിന്റെ അച്ചടക്ക നിയന്ത്രണങ്ങൾ ബാധകമാകൂ എന്ന് കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഞ്ചി, ജസ്റ്റിസ് വി. ......
യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ കൊല്ലപ്പെട്ട രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിരലടയാള പരിശോധന തുടങ്ങി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നത്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ......
യാത്രയ്ക്കിടെ ധരിച്ച ശേഷം ഉപേക്ഷിക്കാവുന്ന ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’ ചൈനയിലെ യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡാകുന്നു. അവധിക്കാലത്ത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ രീതിക്ക് വലിയ പ്രചാരം ലഭിച്ചത്. ......
ടെൽ അവീവ്: ഗാസ മുനമ്പിൽനിന്ന് പലസ്തീനികളെ വിദേശരാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. വരാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഇന്ന് കാര്യതടസ്സങ്ങൾ നേരിടാം. മനഃപ്രയാസം, കലഹം, ധനനഷ്ടം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.......
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ......